Movie: Saajan Bakery Since 1962 (2021)
Music: Prashant Pillai
Singers : Vineeth Sreenivasan, Preeti Pillai
Lyrics : Anu Elizabeth Jose
എങ്ങെങ്ങോ ഇന്നകന്നകന്നിതാ
ഞാനറിയാതെങ്ങോ പോയി നെഞ്ചിതാ
പാടാതെന്തോ ഞാൻ പാടുന്നിന്നിതാ
കൂടെ മൂളും പോൽ കാറ്റിതാ
വാതിൽ ചാരിയ വഴി
നീളും നിലാവ് പോൽ
രാവിൽ ഇന്ന് വന്നുവോ
ഈ തോരാ മഴയിലും
പെയ്തു തീരാതൊഴുകിടും
പതിയെ നീളും മൊഴികളും
ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ
പെയ്തു തീരാതെ
ഒന്നുമേ മിണ്ടാതെ
കൺകളോ ചിമ്മാതെ
തോർന്നിടാത്തിറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ
രാവിന്നിരുളിൽ ഈ റാന്തൽ നിഴലിൽ
കൈകൾ കൊണ്ട് കോറിയൊരു
കഥയെഴുതും നേരം
ഏതോ ഏതോ വാതിലിൻ പിറകിലെ
കാൽ പതുന്നുയരവെ
ചുരുളും പുതപ്പിൻ കീഴെ
നെഞ്ചം മിടിക്കുന്നു
താളം പിടിക്കുന്നു
ചേരും നിന്നിലെ മഞ്ഞോലും
സുഖ ബിന്ദു
ഈ തോരാ മഴയിലും
പെയ്തു തീരാതൊഴുകിടും
പതിയെ നീളും മൊഴികളും
ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ
പെയ്തു തീരാതെ
ഒന്നുമേ മിണ്ടാതെ
കൺകളോ ചിമ്മാതെ
തോർന്നിടാത്തിറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ
സ്വപ്നങ്ങളിൽ ആയിരം സ്വപ്നങ്ങളിൽ
കാണുമീ ചിരിതൻ നിറവിൽ
ഇനി രാവെല്ലാം നീളെ
ഓ ഓളങ്ങൾ പോൽ
എന്നിലീ ഓളങ്ങൾ പോൽ
നീ വരും നേരം എൻ നെഞ്ച്
ഓ ജിൽ ജിൽ ജിൽ ജിൽ ജിൽ
മ് നെഞ്ചം മിടിക്കുന്നു
താളം പിടിക്കുന്നു
ചേരും നിന്നിലെ മഞ്ഞോലും
സുഖ ബിന്ദു
നീ കാണാതകലെയായി
കാറ്റ് പോലെൻ അരികിലായി
കാതിലോരോ മൊഴികളായി
ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ
പെയ്തു തീരാതെ
ഒന്നുമേ മിണ്ടാതെ
കൺകളോ ചിമ്മാതെ
തോർന്നിടാത്തിറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ