Movie: Sarcas Circa 2020 (2021)
Singers: Sekhar Sudhir and Darshana Rajendhran
Music: Seljuk Rustum
Lyrics: Siva Odayamchal
കാട്ടുനീരിൻ ചാലിലായ്
കണ്ടിരുന്ന കാലത്ത്
നീയെറിഞ്ഞ മാങ്ങയോട്
കൂട്ട് വന്നൊ നീയും
തവള പാടും കണ്ടത്തിൻ
ചേറിലൊട്ടിയ പുരയിലേക്ക്
മഞ്ഞളിലയാൽ മാടി
വിളിച്ചത് നീയാണല്ലേ
താപ്പിടിതപ്പും കുഞ്ഞിയോളെ
ഓതി തട്ടി മാറ്റുമ്പോള്
താപ്പിടിതപ്പും കുഞ്ഞിയോളെ
ഓതി തട്ടി മാറ്റുമ്പോള്
കുറുകെ വന്നാ ഭംഗി
തന്നത് നീയാണല്ലേ
നീയാണല്ലേ
കാട്ടുനീരിൻ ചാലിലായ്
കണ്ടിരുന്ന കാലത്ത്
നീയെറിഞ്ഞ മാങ്ങയോട്
കൂട്ട് വന്നൊ നീയും
ചിതല് പോലെ ഒപ്പരമങ്ങനെ
ചുറ്റി വരിഞ്ഞ് നിൽക്കുമ്പോള്
ചിതല് പോലെ ഒപ്പരമങ്ങനെ
ചുറ്റി വരിഞ്ഞ് നിൽക്കുമ്പോള്
ഓളത്തിനൊപ്പം താളത്തിനൊപ്പം
ദൂരേക്കൊഴുകില്ലേ നീ
ദൂരേക്കൊഴുകില്ലേ നീ
കാട്ടുനീരിൻ ചാലിലായ്
കണ്ടിരുന്ന കാലത്ത്
നീയെറിഞ്ഞ മാങ്ങയോട്
കൂട്ട് വന്നൊ നീയും