Kaana Dooram Mizhiyil

Movie: Saajan Bakery Since 1962 (2021)
Music: Prashant Pillai
Singer: Preeti Pillai
Lyrics : Anu Elizabeth Jose



കാണാദൂരം മിഴികൾ മറയുന്നുവോ
മൗനം പോലും പതിയേ അകലുന്നുവോ

ഇരുളിലിനിയാരേ തിരയുവതിലാരേ
വഴികളിനിയാരേ കരുതുമിനിയാരേ
മായുന്നുവോ മാറുന്നുവോ രൂപങ്ങൾ നീളേ
കാണാതെയീ കാറ്റായിടാം കൈയെത്തിടാതേ
നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ പതിയേ അകലുന്നു നീ

അറിയാതെ പെയ്യും വിണ്ണിൻ
നൊമ്പരം പോലെയെന്നും
പറയാതെയിന്നെന്നുളളിൽ
വിങ്ങിടും നോവോ നീയും
എന്നെന്നും കൂടെ താരാട്ടു പോലെ
എങ്കിലും ദൂരെ അലിയാതെയിന്നീ
കാർമേഘം പോൽ
പെയ്തൊഴിയാനായ് കാത്തേ നില്‌പൂ
ഇന്നും കാത്തേ നില്പൂ
നോവിലാഴ്‌ന്നേ നില്പൂ

നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ