Doore Oru Mamalayil (Malayalam)

Movie: Velukkakka (2021)
Singers : Vidyadharan Master, Priya Kanu
Music : Rinil Goutham
Lirics : Seenivasan Memuri




ദൂരെയൊരു മാമലയിൽേ
പാടും പൂങ്കുയിലേ
എന്നുണ്ണിക്കായ് പൊന്നുണ്ണിക്കായ്
പാടാൻ നീ വരുമോ

ദൂരെയൊരു മാമലയിൽേ
പാടും പൂങ്കുയിലേ
എന്നുണ്ണിക്കായ് പൊന്നുണ്ണിക്കായ്
പാടാൻ നീ വരുമോ

കണ്മണിയെ പൊന്മണിയെ
ചാരേ ചേർന്നുറങ്ങ്
എൻ മകന് പൊൻമകന് താരകൾ കൂട്ടുണ്ടേ

കുഞ്ഞിളം പൊൻ കാലടികൾ
തുള്ളി തുള്ളി പിച്ച വെക്കെ
പാടവും നെല്ലും മാടത്തെ പെണ്ണും
കാണും നിൻ ചേല്
അന്തിവെയിൽ ചോക്കുണുണ്ടേ
തങ്കമേ നീ ചായുറങ്ങ്
ചന്ദിരൻ മാനത്ത്
വെള്ളിത്തളിക കാണാനെന്തഴക്

ചെമ്മാനം പോലെ മൂവന്തി പോലെ
ചാഞ്ചാടി ആടും ചേമന്തി പൂവേ
കാണാതെ മെല്ലെ ചായുറങ്ങ്
രാരീരീ രാരീ രാരാരോ

കുന്നിമണി കൂടിനുള്ളിൽ
കൺമണിയെ കാത്തിരുന്നു
മഞ്ഞു മഴകളും ഓണനിലാവും
എന്നേ പോയി മറഞ്ഞു

ചന്തമെഴും മാരിവില്ലേ
നീ മറഞ്ഞു പോയതെന്തേ
കണ്ട കിനാവിന്റെ ഓരത്തു പോലും
നീയേ വന്നില്ല
എന്നാലും പൊന്നേ നീയെന്റെ കണ്ണ്
വന്നാലും കുഞ്ഞേ താരാട്ട് മൂളാം
വാവാവോ പാടിയുറ‌ക്കീടാം

രാരീരീ രാരീ രാരാരോ
രാരീരം രാരിരം രാരാരോ
രാരോ രാരീരം രാരീരം രാരാരോ