Movie: Yavanika (1982)
Music: MB Sreenivasan
Lyrics: ONV Kurup
Singer: KJ Yesudas
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
ചലിതചാമര ഭംഗി വിടര്‍ത്തി
ലളിതകുഞ്ജകുടീരം ലളിതകുഞ്ജകുടീരം
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
പ്രിയതരമാമൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി
പ്രിയതരമാമൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി
ഇവിടെ ഇവിടെ വെറുതെയിരുന്നെന്‍
ഓര്‍മ്മകളിന്നും പാടുന്നു
ഓരോ കഥകള്‍ പറയുന്നു
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
മൃദുപദനൂപുര നാദമുറങ്ങി
വിധുകിരണങ്ങള്‍ മയങ്ങി
മൃദുപദനൂപുര നാദമുറങ്ങി
വിധുകിരണങ്ങള്‍ മയങ്ങി
ഇതിലെ ഇതിലെ ഒരു നാള്‍ നീ
വിടയോതിയ കഥ ഞാനോര്‍ക്കുന്നു
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം..